
ആറ്റിങ്ങൽ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 21-ന് യോഗ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 8.30 മുതൽ ആറ്റിങ്ങൽ നഗരസഭ ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ നഗരസഭാ തല യോഗ ദിനാചരണം നടത്തും.
പരിപാടിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ പ്രദീപ് നിർവഹിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം വിദഗ്ധരുടെ നേതൃത്വത്തിൽ യോഗ പരിശീലനവും പ്രദർശനവും നടക്കും.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, യോഗയുടെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് നഗരസഭ അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ, വിദ്യാർഥികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പരിപാടിയിലും തുടർന്നുള്ള യോഗ പരിശീലന സെഷനിലും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

