
തിരുവനന്തപുരം: ശിവസേനയുടെ 60-ാമത് സ്ഥാപകദിനം ജൂൺ 19-ന് കേരളത്തിലും വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹാരാഷ്ട്രയിൽ 1966 ജൂൺ 19-ന് ബാൽ താക്കറെ സ്ഥാപിച്ച ശിവസേനയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പതാക ഉയർത്തൽ, അനുസ്മരണ സമ്മേളനങ്ങൾ, പൊതുയോഗങ്ങൾ, സേവന പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു.
സ്ഥാപകദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ ശിവസേന സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂർക്കട ഹരികുമാർ പാർട്ടി പതാക ഉയർത്തി. ശിവസേന സംസ്ഥാന ജനറൽ സെക്രട്ടറി ബ്ലൂസ്റ്റാർ രാധാകൃഷ്ണൻ മേനോൻ ആരതി ഉഴിഞ്ഞതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

തുടർന്ന് നടന്ന യോഗത്തിൽ ശിവസേനയുടെ ചരിത്രവും സ്ഥാപകനായ ബാൽ താക്കറെയുടെ രാഷ്ട്രീയ-സാമൂഹിക സംഭാവനകളും അനുസ്മരിച്ചു. സംസ്ഥാന സെക്രട്ടറി ഒറ്റശേഖരമംഗലം കൃഷ്ണകുട്ടി, സംസ്ഥാന സമിതി അംഗം ശാസ്തമംഗലം ഹരി, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ഡി.ആർ.സി. മോഹൻകുമാർ, യുവസേന സംസ്ഥാന സെക്രട്ടറി അഡ്വ. വഴയില ബിജു, തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പേരൂർക്കട ഷിബു, തൊഴിലാളി യൂണിയൻ വട്ടിയൂർക്കാവ് നിയോജകമണ്ഡലം സെക്രട്ടറി ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി അശോക് കുമാർ, വിപിൻ, ഷിബു, കുടപ്പനക്കുന്ന് പ്രവീൺ എന്നിവർ ഉൾപ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു.
മറാത്തി ജനതയുടെ അവകാശ സംരക്ഷണത്തിനായി രൂപം കൊണ്ട ശിവസേന പിന്നീട് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയ ശക്തിയായി വളർന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടി. കേരളത്തിലും വർഷങ്ങളായി സംഘടന സജീവമായി പ്രവർത്തിച്ചുവരുന്നതായും സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി പ്രവർത്തക സംഗമങ്ങൾ, സംഘടനാ വിപുലീകരണ പരിപാടികൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതായും അവർ അറിയിച്ചു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ സ്ഥാപകദിന സമ്മേളനങ്ങളും അനുസ്മരണ പരിപാടികളും നടന്നു. രാജ്യത്തിന്റെ ഐക്യം, ദേശീയത, സാമൂഹിക പ്രതിബദ്ധത എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്ന സ്ഥാപകദിനാഘോഷങ്ങൾ ആവേശപൂർണമായ അന്തരീക്ഷത്തിലാണ് സമാപിച്ചത്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …