

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നോണ്‍വെജ് ഭക്ഷണ വീഡിയോ രാഷ്ട്രീയ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ ഗാന്ധി ലാലുപ്രസാദിന്റെ വീട്ടില്‍ എത്തിയപ്പോള്‍ മട്ടണ്‍ തയ്യാറാക്കുന്ന വീഡിയോ രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയാണ് നരേന്ദ്ര മോദി രാഷ്ട്രീയ ആയുധമാക്കിയത്. ഹിന്ദുക്കള്‍ ഉപവാസം അനുഷ്ഠിക്കുന്ന ശ്രാവണ്‍ മാസത്തില്‍ നോണ്‍വെജ് കഴിക്കുന്ന വീഡിയോ എന്ത് മാനസിക അവസ്ഥയോടെയാണ് ഇവര്‍ നല്കുന്നതെന്നായിരുന്നു മോദിയുടെ ചോദ്യം. രാഹുലിന് മുഗളന്മാരുടെ മനോഭാവമാണെന്നും മോദി ആരോപിച്ചു. ഉധംപൂരിലെ റാലിയിലാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്.


ബി.ജെ.പി സര്‍ക്കാരിന്റെ വികസ നേട്ടങ്ങള്‍ക്കൊപ്പം രാമക്ഷേത്ര നിര്‍മ്മാണത്തിലേക്കും മോദി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവടുന്നുണ്ട്. തേജസ്വി യാദവ് മീന്‍ കഴിക്കുന്ന വീഡിയോ പുറത്തു വന്നത് ചൂണ്ടിക്കാട്ടിയ മോദി നവരാത്രി സമയത്ത് ഈ വീഡിയോ നല്കിയത് വിശ്വാസികളെ വ്രണപ്പെടുത്താനാണെന്ന് പറഞ്ഞു. എന്താഹാരം കഴിക്കുന്നു എന്നത് ഓരോരുത്തരുടെയും അവകാശമാണെന്നും എന്നാല്‍, ചിലര്‍ ഇത്തരം വീഡിയോകള്‍ നല്കുന്നത് ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനാണെന്നും മോദി ആരോപിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടു നിന്നതിനെതിരെയും മോദി ആഞ്ഞടിച്ചു.


കഴിഞ്ഞ കാലങ്ങളിലെല്ലാം കോണ്‍ഗ്രസ് രാമക്ഷേത്ര നിര്‍മ്മാണത്തിന് തടസം നിന്നുവെന്ന് കുറ്റപ്പെടുത്തിയ മോദി ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ പ്രയോഗിച്ചു. കോണ്‍ഗ്രസ് അധികാരം കൊണ്ട് ജമ്മു കാശ്മീരില്‍ 370 എന്ന മതില്‍ തീര്‍ത്തെന്നും, ആ മതില്‍ താന്‍ തകര്‍ത്തെന്നും മോദി റാലിയില്‍ പറഞ്ഞു. കോണ്‍ഗ്രസോ പ്രതിപക്ഷ പാര്‍ട്ടികളോ സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുമെന്ന് പറയാന്‍ താന്‍ വെല്ലുവിളിക്കുമെന്നും മോദി പറഞ്ഞു. ജമ്മു കാശ്മീരിന് വൈകാതെ സംസ്ഥാന പദവി ലഭിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.



