Breaking News

സുരേഷ് ഗോപി എം.പിയാവാന്‍ യോഗ്യനെന്ന് തൃശൂര്‍ മേയര്‍; സി.പി.എം വെട്ടിലാകുന്നു

തൃശൂര്‍: സുരേഷ് ഗോപി എം.പിയാവാന്‍ യോഗ്യനെന്ന് തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ്. ലോാക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി മിടുക്കനും എം.പിയാവാന്‍ യോഗ്യനാണെന്നുമാണ് മേയര്‍ പ്രസംഗിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി വോട്ടു തേടി കോര്‍പറേഷന്‍ ഓഫീസില്‍ എത്തിയതായിരുന്നു സുരേഷ് ഗോപി. ഓഫിസിലെ തന്റെ ചേംബറിലെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയെ കൂടെ നിര്‍ത്തി എം.കെ.വര്‍ഗീസ് പ്രശംസാ വാക്കുകള്‍ കൊണ്ട് പെതിഞ്ഞത്. എം.പിയാകുക എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ലെന്നും, സുരേഷ് ഗോപി അതിനു യോഗ്യനാണെന്നത് കാലങ്ങളായി നാം കണ്ടുവരുന്നതാണെന്നും വര്‍ഗീസ് ചൂണ്ടിക്കാട്ടി.

”തൃശൂര്‍ മേയര്‍ എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശം ഇന്നുവരെ എനിക്കു കിട്ടിയിട്ടുണ്ട്. എന്റെ ചിന്തയും അങ്ങനെ തന്നെയാണ്. സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം എനിക്കുണ്ട്. ഞാന്‍ സ്വതന്ത്രനാണ്. ഞാന്‍ സ്വതന്ത്രമായി ചിന്തിക്കും, സ്വതന്ത്രമായി പ്രവര്‍ത്തിക്കും. തൃശൂരിന്റെ വികസനത്തിന് സഹായിക്കാന്‍ വരുന്ന ആരെയും ഞാന്‍ സ്വീകരിക്കും. ആരെയും വെറുതേ വിടില്ല. തൃശൂരിനെ ഏറ്റെടുത്ത് വികസനരംഗത്ത് വരുമ്പോള്‍ ആരെ, എങ്ങനെ എന്നതു ഞാന്‍ നോക്കുന്നില്ല.”-വര്‍ഗീസ് പറഞ്ഞു.

അതേസമയം, ഇടതു പിന്തുണയോടെ തൃശൂര്‍ മേയര്‍ സ്ഥാനത്തു തുടരുന്ന കോണ്‍ഗ്രസ് വിമത കൗണ്‍സിലറായ വര്‍ഗീസിന്റെ പരാമര്‍ശം എല്‍.ഡി.എഫിന് തിരിച്ചടിയാണ്. ബി.ജെ.പി രഹസ്യമായി പിന്തുണയ്ക്കുന്നെന്നാണ് യു.ഡി.എഫ്-എല്‍ഡിഎഫ് പരസ്പരം ഉയര്‍ത്തുന്ന ആരോപണം. ഈ സാഹചര്യത്തില്‍ ഇടത് പിന്തുണയോടെ മേയര്‍ സ്ഥാനത്ത് തുടരുന്ന വ്യക്തിയുടെ പരാമര്‍ശം എല്‍.ഡി.എഫിന് ബി.ജെ.പിയോടുള്ള അന്തര്‍ധാരയായി കോണ്‍ഗ്രസ് വ്യാഖ്യാനിച്ചേക്കും. സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ സുനില്‍ കുമാറാണ് ഇടതുപക്ഷ സ്ഥാര്‍ത്ഥി. യു.ഡി.എഫിനായി വടകരയിലെ സിറ്റിങ് എം.പിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്റെ മകനുമായ കെ.മുരളീധരനും മത്സരിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *