

ശിവഗിരി: വിദ്യാര്‍ത്ഥികള്‍ക്കായി ശിവഗിരി മഠത്തില്‍ നടന്നുവന്ന അവധിക്കാല പഠനക്യാമ്പ് ഇന്ന് സമാപിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുളള 8-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ്സ് വരെയുളള വിദ്യാര്‍ത്ഥികളാണു ക്യാമ്പില്‍ പങ്കെടുത്തത്. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുന്‍ ട്രഷറര്‍ സ്വാമി വിശാലാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, ഗുരുധര്‍മ്മപ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. അവധിക്കാല ക്യാമ്പിന്റെ സമാപന സമ്മേളനം ഇന്ന് ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിച്ചു. പഠിതാക്കള്‍ക്കൊപ്പം രക്ഷിതാക്കളും സമാപന ചടങ്ങില്‍പങ്കെടുത്തു.







