Breaking News

മോദി പട്ടേലിനേക്കാള്‍ വലിയവനെന്ന് തോന്നുന്നത് അന്ധവിശ്വാസം:ശിവസേന

ഉദ്ധവ് താക്കറെ, മോദി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ദാര്‍ പട്ടേലിനേക്കാള്‍ വലിയവനെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് അന്ധവിശ്വാസമാണെന്ന് ശിവസേന. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം മോദിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്ത വിഷയത്തിലാണ് ശിവസേനയുടെ വിമര്‍ശനം.
പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് ശിവസേന വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മോദി സര്‍ക്കാരിന് ലഭിച്ച വമ്പന്‍ ഭൂരിപക്ഷം എന്തുംചെയ്യാനുള്ള ലൈസന്‍സ് അല്ലെന്നും മുഖപ്രസംഗത്തില്‍ ശിവസേന പറയുന്നു. സര്‍ദാര്‍ പട്ടേലിന്റെ പേര് ചരിത്രത്തില്‍നിന്നും മായ്ച്ചുകളയാന്‍ കോണ്‍ഗ്രസും നെഹ്‌റു കുടുംബവും ശ്രമിക്കുന്നുവെന്ന് ആരോപണം ഉയര്‍ത്തിയവര്‍തന്നെ പട്ടേലിന്റെ പേരിലുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റിയിരിക്കുകയാണ്-സാമ്‌ന പറയുന്നു.
ഗുജറാത്തില്‍ വലിയ കാര്യങ്ങള്‍ സ്ഥാപിക്കണമെന്ന് മോദി-ഷാ കൂട്ടുകെട്ട് ആഗ്രഹിക്കുന്നുവെന്നതില്‍ തെറ്റില്ല. പക്ഷേ, അവര്‍ രാജ്യത്തെ നയിക്കുന്നവരാണെന്ന കാര്യം മറക്കുന്നു. മോദി ഒരു മഹാനായ നേതാവായിരിക്കാം, പക്ഷേ മഹാത്മാഗാന്ധി, പണ്ഡിറ്റ് നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍, ഇന്ദിരാഗാന്ധി എന്നിവരെക്കാള്‍ വലിയവനാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് തോന്നുകയാണെങ്കില്‍ അത് അന്ധവിശ്വാസത്തിന്റെ അടുത്ത തലമായി കണക്കാക്കണം. ഇന്നലെ വരെ പട്ടേലിനെ പ്രശംസിച്ചവര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര് തന്നെ നീക്കം ചെയ്യുന്നു-മുഖപ്രസംഗത്തില്‍ ശിവസേന ആരോപിക്കുന്നു

Related posts

Leave a Reply

Your email address will not be published. Required fields are marked *