Breaking News

കാപ്പില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മാതൃകാപരമായി തിരഞ്ഞെടുപ്പ് നടന്നു

വര്‍ക്കല: കാപ്പില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മാതൃകാപരമായി തിരഞ്ഞെടുപ്പ് നടന്നു. സ്‌കൂള്‍ പാര്‍ലമെന്റ് രൂപവല്‍ക്കരണത്തിനും നടത്തിപ്പിനുമുള്ള ചട്ടങ്ങളും മാര്‍ഗരേഖയും കൃത്യമായി അനുസരിച്ച് തികച്ചും മാതൃകാപരമായ രീതിയിലാണ് കാപ്പില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് തന്നെ തിരഞ്ഞെടുപ്പ് നടന്നു എന്നത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ കൗതുകമായി. പ്രിസൈഡിങ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍മാര്‍ ചുമതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടുദിവസം മുന്‍പ് തന്നെ നിയമന ഉത്തരവ് നല്‍കിയിരുന്നു.
ഈ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീഹരിയാണ് വോട്ടിംഗ് മെഷീന്‍ രൂപകല്പന ചെയ്തത്. വോട്ടെണ്ണലിനും ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ വോട്ടെണ്ണല്‍ നടന്നു. ഉദ്യോഗസ്ഥന്മാര്‍ വോട്ടുകള്‍ എണ്ണി മെഷീന്‍ വോട്ടുമായി ഒത്തുനോക്കി സുതാര്യമായ രീതിയില്‍ ഫലപ്രഖ്യാപനം നടത്തുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *