

വര്‍ക്കല: വര്‍ക്കല ഇടവ ഗ്രാമപഞ്ചായത്തില്‍ പൂകൃഷി വിളവെടുപ്പ് ഉദ്ഘാടനം നടന്നു. ഓണത്തിന് ഒരു കുട്ട പൂവ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഇടവ പഞ്ചായത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തില്‍ പൂകൃഷി നടത്തിയത്. ഇടവ പഞ്ചായത്ത് പ്രസിഡന്റ് ബാലിക് പൂകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ജമന്തി പൂക്കളാണ് ഇവിടെ കൃഷി ചെയ്തിട്ടുള്ളത്. ഇത്തവണയും പൂകൃഷി വിജയകരമാതിനാല്‍ അടുത്ത വര്‍ഷം കൂടുതല്‍ ഇനങ്ങളില്‍പെട്ട പൂക്കള്‍ ഉല്‍പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും തരിശു രഹിത ഇടവയെന്ന ലക്ഷ്യത്തോടുകൂടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ബാലിക് പറഞ്ഞു.


വൈസ് പ്രസിഡന്റ് ശുഭ.ആര്‍.എസ്.കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാബു സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിന്ദു, കൃഷി ഓഫീസര്‍ അനശ്വര, കൃഷി ഓഫീസ് അസിസ്റ്റന്‍ഡ് അനീഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വിവിധ വാര്‍ഡ് മെമ്പര്‍മാരും മറ്റ് പൊതു പ്രവര്‍ത്തകരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം നടത്തിയ പൂകൃഷി വിജയകരമായതിനെ തുടര്‍ന്ന് ഇത്തവണ കൂടുതല്‍ സ്ഥലത്ത് പൂകൃഷി നടത്തിയിട്ടുണ്ട്.
