

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗവ. വി.എച്ച്.എസ്.എസില്‍ എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍.എസ്.എസ് യൂണിറ്റിന്റെ 2025-26 അധ്യയന വര്‍ഷത്തെ 14 വിവിധ തനത് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്. സഹപാഠിയുടെ ഭവന പുനര്‍നിര്‍മ്മാണം, ഭിന്നശേഷിക്കാരനായ സഹപാഠിക്ക് വീട്ടില്‍ ലൈബ്രറി, സ്‌കൂളില്‍ ഹാപ്പിനെസ്സ് പാര്‍ക്ക്, പൂന്തോട്ടം, പച്ചക്കറി തോട്ടം, ഓപ്പണ്‍ ലൈബ്രറി എന്നിവയാണ് ഇതില്‍ പ്രധാന പ്രവര്‍ത്തനങ്ങള്‍.
ഒ.എസ്. അംബിക എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് .സന്തോഷ്.എസ് അധ്യക്ഷനായ ചടങ്ങില്‍ എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളുടെ കാലിക പ്രസക്തിയെക്കുറിച്ച് പ്രിന്‍സിപ്പാള്‍ ജവാദ് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം ബാബു രാജീവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ബിനു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാര്‍ നന്ദിയും അറിയിച്ചു.


