
കടയ്ക്കാവൂർ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) ദിനാചരണത്തിന്റെ ഭാഗമായി കടയ്ക്കാവൂർഎസ്.എസ്.പി.ബി.എച്ച്.എസ്.എസിലെ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ യഥാർഥ പോലീസ് സ്റ്റേഷന്റെ മാതൃകയിൽ ഒരുക്കിയ ‘മോക്ക് പോലീസ് സ്റ്റേഷൻ’ ശ്രദ്ധേയമായി.
കടയ്ക്കാവൂർ എസ്. എച്ച് ഓ സൈജു കെ. ഉദ്ഘാടനം നിർവഹിച്ചു.
പോലീസ് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളും നിയമപാലന സംവിധാനങ്ങളും വിദ്യാർത്ഥികൾക്ക് നേരിട്ട് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എസ്.എച്ച്.ഒ, എസ്.ഐ, ചാർജ് പി.ആർ.ഒ, ശിശുസൗഹൃദ മുറി, ജനറൽ ഡയറി (GD) ചാർജ്, വിസിറ്റേഴ്സ് റൂം, സീനിയർ സിറ്റിസൺ ഹെൽപ്പ് ഡെസ്ക്, ഇൻവെസ്റ്റിഗേഷൻ റൂം, തൊണ്ടി റൂം, ബെൽ ഓഫ് ആംസ് തുടങ്ങി ഒരു പോലീസ് സ്റ്റേഷനിൽ സാധാരണയായി കാണുന്ന എല്ലാ സംവിധാനങ്ങളും എസ്.പി.സി കേഡറ്റുകൾ യഥാർഥ മാതൃകയിൽ സജ്ജീകരിച്ചു. നേരത്തെ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കിയ ശേഷമാണ് വിദ്യാർത്ഥികൾ ഈ മാതൃക ഒരുക്കിയത്.

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും മോക്ക് പോലീസ് സ്റ്റേഷൻ സന്ദർശിച്ച് സേവനങ്ങൾ പരിചയപ്പെട്ടു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ സ്കൂളിനെയും സമൂഹത്തെയും ബാധിക്കുന്ന ഏകദേശം 30 പരാതികൾ എസ്.എച്ച്.ഒയ്ക്കും എസ്.ഐയ്ക്കും സമർപ്പിച്ചു. ലഹരിക്ക് അടിമപ്പെടുന്നവരെ ഡി-അഡിക്ഷൻ സെന്ററിലെത്തിക്കുന്ന നടപടിക്രമങ്ങൾ, വീടുകൾക്ക് സമീപം അപകടഭീഷണിയുള്ള മരങ്ങൾ മുറിക്കുന്നതിനുള്ള സഹായം, സ്കൂൾ പരിസരത്തെ തെരുവുനായ ശല്യം, സ്കൂളിന് മുന്നിലൂടെ അമിതവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കെതിരെ സ്വീകരിക്കാവുന്ന നടപടികൾ എന്നിവ ഉൾപ്പെടെ വിവിധ വിഷയങ്ങളാണ് പരാതികളിൽ ഉണ്ടായിരുന്നത്.

ലഭിച്ച പരാതികളിൽ 25 ഓളം പരാതികൾക്ക് അന്നുതന്നെ പരിഹാരം നിർദേശിക്കുകയും, മറ്റ് പരാതികൾ ബന്ധപ്പെട്ട വകുപ്പുകളുടെയും സ്കൂൾ അധികൃതരുടെയും സഹായത്തോടെ പരിഹരിക്കുമെന്ന് പോലീസ് അറിയിച്ചു. പരാതികൾ സ്വീകരിച്ച ശേഷം വിദ്യാർത്ഥികൾക്ക് ഔദ്യോഗിക രസീതും നൽകിയത് യഥാർഥ പോലീസ് സ്റ്റേഷൻ നടപടിക്രമം അനുഭവിച്ചറിയാൻ അവസരമായി.
പരിപാടിയിൽ സ്കൂൾ മാനേജർ വി. ശ്രീലേഖ, ഹെഡ്മിസ്ട്രസ് സജിത എസ്. നായർ, കടയ്ക്കാവൂർ എസ്.ഐ ജയപ്രസാദ്, പി.ടി.എ പ്രസിഡന്റ് ദിലീപ്, മദർ പി.ടി.എ പ്രസിഡന്റ് പ്രീതിമ, പി.ടി.എ അംഗങ്ങളായ സുധീർ, സൗമ്യ എന്നിവർ പങ്കെടുത്തു.
സ്കൂളിലെ എസ്.പി.സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ബിനോദ് മോഹൻദാസ്, അജിത എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
അമ്മവായന – വായനാപദ്ധതി

എസ്.എസ്.പി.ബി.എച്ച്.എസ്.എസിലെ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘അമ്മവായന’ വായനാപദ്ധതിയിൽ ജൂലൈ മാസത്തെ മികച്ച വായനക്കാരിയായി തെരഞ്ഞെടുക്കപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കൃപാനിധിയുടെ അമ്മ
എം.സൗമ്യയ്ക്ക് എസ്.എച്ച്.ഒ സൈജു കെ. സമ്മാനം നൽകി ആദരിച്ചു.
നിയമപാലന സംവിധാനങ്ങളെ അടുത്തറിയാനും സമൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉത്തരവാദിത്തത്തോടെ അവതരിപ്പിക്കാനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കിയ മോക്ക് പോലീസ് സ്റ്റേഷൻ ശ്രദ്ധേയമായ അനുഭവമായി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …