
ആറ്റിങ്ങൽ: കനത്ത മഴയെ തുടർന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ ആറ്റിങ്ങൽ നഗരസഭയിലെ മേലാറ്റിങ്ങൽ (വാർഡ് 32) നിവാസികൾ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ച് അയയ്ക്കുന്നു.
ഓഗസ്റ്റ് 9 (ഞായറാഴ്ച) ഉച്ചയ്ക്ക് 12 മണിയോടെ മേലാറ്റിങ്ങലിൽ നിന്ന് ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെടുന്ന വാഹനം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് ഫ്ലാഗ് ഓഫ് ചെയ്യും. വാഹനം പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് പോകുന്നത്.
ദുരിതാശ്വാസ ക്യാമ്പിലേക്ക് വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ, പാത്രങ്ങൾ, മെഡിക്കൽ ആവശ്യവസ്തുക്കൾ, വീടുകൾ വൃത്തിയാക്കുന്നതിനുള്ള ശുചീകരണ സാമഗ്രികൾ എന്നിവയാണ് പ്രധാനമായും ആവശ്യമായിരിക്കുന്നത്.
സഹായം നൽകാൻ താൽപര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. ബന്ധപ്പെടാൻ: 90740 42832, 81294 84001.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

