Breaking News

മൊബൈല്‍ മോഷണം: നിരവധി കേസുകളിലെ പ്രതി പള്ളിക്കലില്‍ അറസ്റ്റില്‍

പള്ളിക്കല്‍: മൊബൈല്‍ മോഷണം നടത്തിയ കേസില്‍ പ്രതിയെ പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂര്‍ പെരുംകുളം മിഷന്‍ കോളനി എം.വി.പി ഹൗസില്‍ നിസാറിന്റെ മകന്‍ യാസിനാണ് അറസ്റ്റിലായത്. തിരുവനന്തപുരം ജില്ലയിലും ജില്ലയ്ക്ക് പുറത്തും വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ഇയാള്‍.കഴിഞ്ഞ ശനിയാഴ്ച പള്ളിക്കലിലെ മൊബൈല്‍ ഷോപ്പില്‍ കടയുടമ ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ പ്രതി മോഷ്ടിക്കുകയായിരുന്നു. പള്ളിക്കല്‍ പോലീസ് ഇസ്‌പെക്ടര്‍ രാജീവ് കുമാര്‍, എസ്.ഐ.രജിത്, സുനില്‍.എസ്, ശ്രീകുമാര്‍, മഹേഷ്, സുജിത്ത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *