

വര്‍ക്കല: ഗാസിയാബാദിലെ അക്കാഡമി ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്നവേറ്റീവ് റിസര്‍ച്ചില്‍ നിന്നും മെറ്റീരിയല്‍സ് സയന്‍സ് ആന്റ് എന്‍ജിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടിയ ഡോ:ജിത്തു ജയരാജ്. തിരുവനന്തപുരം സി.എസ്.ഐ.ആര്‍ – നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ:എ.ശ്രീനിവാസിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം നടത്തിയത്. വര്‍ക്കല മുണ്ടയില്‍ തമ്പുരുവില്‍ മുന്‍ അനര്‍ട്ട് ഡയറക്ടര്‍ ഡോ:എം.ജയരാജുവിന്റെയും റിട്ട. ഹെഡ്മിസ്ട്രസ് എസ്.അനിതയുടെയും മകനാണ്. ഭാര്യ-ഡോ:ജെറിന്‍(സയന്റിസ്റ്റ്), മകള്‍: എമിയ.









