
ആലപ്പുഴ: കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ന്യായമായ ശമ്പളം സര്‍ക്കാര്‍ നല്‍കിയിട്ടും എന്തിനാണ് ഈ നക്കാപ്പിച്ച വാങ്ങുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അടുത്തിടെ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ ഉദാഹരിച്ച് ഇങ്ങനെ കൈക്കൂലി വാങ്ങുന്ന ഒരു വ്യക്തിയെ ആദ്യമായിട്ടാണ് കാണുന്നതെന്നും പറഞ്ഞു. ആലപ്പുഴയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാട്ടിലെ ഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരും ആത്മാര്‍ത്ഥമായി പണിയെടുക്കുന്നവരാണ്. എന്നാല്‍ ചിലര്‍ പണം ഉണ്ടാക്കാന്‍ ആവേശം കാണിക്കുന്നു. ഇങ്ങനെ കൈക്കൂലി കൈക്കൂലി വാങ്ങുന്നവരുടെ തലമുറകള്‍ ഗതിപിടിക്കില്ല. കഷ്ടപ്പാടുകളിലൂടെയും പ്രയാസങ്ങളിലൂടെയും ജീവിച്ച തലമുറകള്‍ മാത്രം രക്ഷപെട്ടതാണ് മനുഷ്യ ചരിത്രം-മന്ത്രി കൂട്ടിച്ചേര്‍ത്തു.
