Breaking News

ഡല്‍ഹിയില്‍ വീണ്ടും അരുംകൊല; 16 കാരിയെ യുവാവ് കുത്തിയത് 20ലേറെ തവണ, വീഡിയോ

സഹല്‍ എന്ന യുവാവ് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ (ഫോട്ടോ: ട്വിറ്ററില്‍നിന്ന്)

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കി ഡല്‍ഹിയില്‍ വീണ്ടും അരുംകൊല. ഡല്‍ഹി ഷഹബാദിലാണ് 16 വയസുകാരിയെ സഹില്‍(20) എന്ന യുവാവ് അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയത്. 20 ലേറെ തവണ സഹില്‍ പെണ്‍കുട്ടിയെ കുത്തുകയും പലതവണ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

പൊതുസ്ഥലത്ത് നിരവധി ആളുകളുടെ മുന്നില്‍ വച്ചായിരുന്നു സഹില്‍ പെണ്‍കുട്ടിയെ കുത്തിയും കല്ലുകൊണ്ട് ഇടിച്ചും കൊലപ്പെടുത്തിയത്. എന്നിട്ടും ഇയാളെ പിടിച്ചുമാറ്റാന്‍ ആരും തയാറായില്ല എന്നതാണ് ദുഃഖകരമായ കാര്യം. ഷഹബാദിലെ ജെ.ജെ.കോളനിയിലെ റോഡിനരികത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പരസ്പരം അടുപ്പത്തിലായിരുന്ന സഹിലും പെണ്‍കുട്ടിയും ശനിയാഴ്ച ദിവസം വഴക്കിട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ഞായറാഴ്ച സുഹൃത്തിന്റെ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകവേയാണ് സഹില്‍ പെണ്‍കുട്ടിയെ പിടിച്ചുനിര്‍ത്തി ആക്രമിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റമടക്കം ചുമത്തി പോലീസ് സഹലിനെതിരെ കേസെടുത്തു. അതേസമയം, സഹില്‍ പെണ്‍കുട്ടിയെ എത്ര തവണ കുത്തിയെന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ പറയാന്‍ കഴിയൂ എന്നാണ് പോലീസ് പറയുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *