Breaking News

വര്‍ക്കലയില്‍ പുതിയ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി പി.രാജീവ് നിര്‍വഹിച്ചു

വര്‍ക്കല: വര്‍ക്കലയില്‍ പുതിയ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിയമവകുപ്പ് മന്ത്രി പി.രാജീവ് നിര്‍വഹിച്ചു. പത്ത് കോടി രൂപ ചെലവിലാണ് കോടതി സമുച്ചയം നിര്‍മ്മിക്കുന്നത്. ഇന്നലെ വൈകിട്ട് കോടതി വളപ്പില്‍ കൂടിയ പൊതുയോഗത്തില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജ് പി.വി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.വി.ജോയി എം.എല്‍.എ കെട്ടിടത്തിന്റെ മാതൃക അനാശ്ചാദനം ചെയ്തു.

ജനാധിപത്യത്തില്‍ നീതിന്യായ സംവിധാനത്തിന് വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളാണ് നിര്‍വഹിക്കാനുള്ളതെന്ന് മന്ത്രി പി.രാജീവ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നിയമം നിര്‍മ്മിക്കുന്നത് നിയമനിര്‍മ്മാണ സഭയാണെങ്കിലും എന്നാല്‍ വിശാലമായ വ്യാഖ്യാനങ്ങളിലൂടെ സമൂഹത്തില്‍ ആ നിയമത്തെ വിപുലപ്പെടുത്തുന്നതും പരിപോഷിപ്പിക്കുന്നതും കോടതികളാണെന്നും അദ്ദേഹം വ്യക്തമാക്കി. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സ്വീകരിച്ച നിലപാട് അദ്ദേഹം ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടി. അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളുടെ സഹായത്തോടെ കോടതി നടപടികള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മികച്ച പിന്തുണ നല്‍കുമെന്ന് പറഞ്ഞ മന്ത്രി ഒന്നര വര്‍ഷത്തിനകം വര്‍ക്കലയില്‍ നിര്‍മ്മിക്കുന്ന കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്താന്‍ സാധിക്കുംവിധം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും നിര്‍ദേശിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *