

വര്‍ക്കല: വര്‍ക്കല പനയറ തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കാളിയൂട്ട് മഹോത്സവം പുനഃരാരംഭിക്കുന്നു. ഒരു നൂറ്റാണ്ടോളമായി തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കാളിയൂട്ട് മഹോത്സവം മുടങ്ങിക്കിടക്കുകയായിരുന്നു. ദേവപ്രശ്‌ന വിധിപ്രകാരം പുനഃരാരംഭിക്കുന്ന കാളിയൂട്ട് മഹോത്സവം മൂന്ന് വര്‍ഷത്തില്‍ ഒരിക്കലാകും നടക്കുക. 2024ലെ കാളിയൂട്ട് മഹോത്സവം മാര്‍ച്ച് 8 മുതല്‍ 15 വരെയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ വര്‍ക്കല പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.


മീനഭരണി മഹോത്സവം ഏപ്രില്‍ 1 മുതല്‍ 10 വരെ നടക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ഉത്സവകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ആര്‍.ശൈലേഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അനി, സെക്രട്ടറി പി.മോഹന്‍ദാസ്, പനയറ രാജു, പനയറ അജയകുമാര്‍, പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ് പി.രാമചന്ദ്രന്‍ ഉണ്ണിത്താന്‍, ട്രഷറര്‍ വി,രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


