
ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് 33 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച 28 കിടക്കകളുള്ള പുരുഷ കിടപ്പുരോഗികളുടെ വാർഡ് നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ആർ. എസ്. രേഖ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ. സുരേഷ് വി. എസ്., അഡ്വ. എ. എം. താഹ, ജി. എസ്. ബിനു, പ്രിയാസാബു, കൗൺസിലർമാരായ ആർ. രാജു, എം. താഹിർ, കെ. സതി, ആശുപത്രി സൂപ്രണ്ട് പ്രീതാ സോമൻ എന്നിവർ സംസാരിച്ചു.
ആശുപത്രിയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഓപ്പറേഷൻ തിയേറ്റർ ഈ മാസം തന്നെ പ്രവർത്തനസജ്ജമാക്കുമെന്ന് ഉദ്ഘാടനച്ചടങ്ങിൽ ചെയർപേഴ്സൺ എം. പ്രദീപ് അറിയിച്ചു. പുതിയ അത്യാഹിത വിഭാഗം പ്രവർത്തനം ആരംഭിക്കുന്നതിനായി നഗരസഭാ ഫണ്ടുപയോഗിച്ചുള്ള നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അടുത്ത മാസം അത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടേക്ക് എ ബ്രേക്ക് സൗകര്യം, ചുറ്റുമതിൽ, മോർച്ചറി എന്നിവയുടെ അവസാനഘട്ട നിർമാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വികസന പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

