

ആറ്റിങ്ങല്‍: മുനിസിപ്പല്‍ കോര്പ്പറേഷന് കണ്ടിജെന്റ് വര്‍ക്കേഴ്സ് അസോസിയേഷന് (എം.സി.സി.പി.എ) ആറ്റിങ്ങല്‍ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. എം.സി.സി.പി.എ മുന്‍ ചെയര്മാന് സി.ജെ.രാജേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍കാരുടെ ഡി.എ കുടിശ്ശിക ഒറ്റത്തവണയായി അനുവദിക്കുക, പെന്ഷന് പാസ്ബുക്ക് യാഥാര്‍ത്ഥ്യമാക്കുക എന്നിവയാണ് സമ്മേളനത്തില്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ പുതിയ അംഗങ്ങള്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണവും നടന്നു. നഗരസഭാങ്കണത്തില്‍ വെച്ച് നടന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് നസീറബീവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.രാജാമണി സ്വാഗതം പറഞ്ഞു. കിടപ്പു രോഗികളായ യൂണിറ്റ് അംഗങ്ങള്‍ക്ക് പാലിയേറ്റീവ് കെയറിന്റെ സേവനം ലഭ്യമാക്കുന്ന പുതിയ സംവിധാനവും ആരംഭിക്കും. ഇതിനായി പ്രത്യേക ഹെല്‍പ്പ് ഡെസ്കും യൂണിയന് നേതൃത്വം രൂപീകരിക്കും.




