Breaking News

സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ മാധ്യമ വിലക്ക്; ന്യായീകരിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ മാധ്യമ വിലക്കിനെ ന്യായീകരിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. മാധ്യമങ്ങളെ ഔട്ട്‌ലെറ്റുകളില്‍ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാന്‍ അനുവിക്കരുതെന്നുമുള്ള സപ്ലൈകോ എം.ഡി ശ്രീറാം വെങ്കിട്ടരാമന്റെ ഉത്തരവ് വിവാദമായതോടെയാണ് ഭക്ഷ്യവകുപ്പ് മന്ത്രിതന്നെ ഉത്തരവിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. മാധ്യമങ്ങളെന്ന് പറഞ്ഞു വരുന്ന എല്ലാവരെയും സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ കയറ്റിവിടാനാകില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളെന്ന പേരില്‍ ധാരാളം പേര്‍ വരുന്നുണ്ട്. അനുവാദം വാങ്ങി ദൃശ്യങ്ങളെടുക്കുന്നതില്‍ തെറ്റില്ല. അനുവാദം വാങ്ങാതെ കയറിയിറങ്ങാന്‍ കഴിയുന്ന അവസ്ഥ സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും-മന്ത്രി വിശദീകരിച്ചു.

സബ്‌സിഡി തുക വെട്ടിക്കുറച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം വന്നതിന്റെ പിന്നാലെയാണ് മാധ്യമ വിലക്കും സര്‍ക്കുലറിന്റെ രൂപത്തില്‍ ഇറങ്ങിയത്. സപ്ലൈകോയുടെ പ്രതിച്ഛായയും പ്രശസ്തിയും കളങ്കപ്പെടുത്താന്‍ ബോധപൂര്‍വ്വമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാല്‍ അനുമതിയില്ലാതെ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പുറത്തുനിന്നുള്ളവര്‍ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് അനുവദിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *