Breaking News

കളറായി അടൂര്‍ പ്രകാശ്; സെന്റ് സേവിയേഴ്‌സ് കോളേജില്‍ ഊഷ്മളമായ വരവേല്‍പ്പ്

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിനെ സെന്റ് സേവിയേഴ്‌സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കളര്‍ഫുള്‍ ആയി വരവേറ്റു. വേനലവധിക്ക് മുന്നേയുള്ള ഹോളി ആഘോഷത്തിന്റെ ഭാഗമായാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് തുമ്പയിലെ സെന്റ് സേവിയേഴ്‌സ് കോളേജില്‍ എത്തിയത്. നിറങ്ങളുടെ ആഘോഷവേളയില്‍ എത്തിയതുകൊണ്ടുതന്നെ സ്വീകരണവും നിറപ്പകിട്ടായിത്തന്നെ. സ്‌നേഹാദരങ്ങളോടെ വിദ്യാര്‍ത്ഥികള്‍ നിറങ്ങള്‍ വാരി വിതറി അടൂര്‍ പ്രകാശിനെ വരവേറ്റു. വോട്ട് തേടിയെത്തിയ സ്ഥാനാര്‍ത്ഥിക്ക് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം വിജയാശംസകള്‍ നേര്‍ന്നു. സ്‌നേഹ സ്വീകരണങ്ങള്‍ക്ക് അടൂര്‍ പ്രകാശ് നന്ദി പറഞ്ഞു. കോളേജ് പ്രിന്‍സിപ്പലിനെ നേരില്‍ കണ്ട് സംവദിച്ച് അധ്യാപകരുടെ ലഞ്ച് മീറ്റിംഗില്‍ പങ്കെടുത്തിട്ടാണ് സ്ഥാനാര്‍ഥി മടങ്ങിയത്. ഒപ്പം കൂടി സെല്‍ഫി എടുക്കാനും കുട്ടികള്‍ മറന്നില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *