Breaking News

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കെതിരായ ആരോപണം; മലക്കം മറിഞ്ഞ് ശശി തരൂര്‍

തിരുവനന്തപുരം: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണത്തില്‍ മലക്കം മറിഞ്ഞ് ശശി തരൂര്‍. രാജീവ് ചന്ദ്രശേഖര്‍ തീരമേഖലയില്‍ വോട്ടിന് പണം നല്‍കുന്നുവെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നാണ് ശശി തരൂര്‍ പറഞ്ഞു. ഇക്കാര്യം തെളിയിക്കാന്‍ തന്റെ കയ്യില്‍ തെളിവുകളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആരോപണമായിട്ടല്ല, വോട്ടിന് പണം നല്‍കുന്നുവെന്ന് എന്നോട് പലരും പറഞ്ഞു. നാട്ടില്‍ മൊത്തം അങ്ങനെയൊരു സംസാരമുണ്ട്. എന്നോട് പറഞ്ഞവര്‍ പോലും പബ്ലിക്കായി തുറന്ന് പറയുമെന്ന് തോന്നുന്നില്ല. പക്ഷേ താന്‍ കേട്ടിട്ടുണ്ടെന്നത് സത്യമാണെന്നും ശശി തരൂര്‍ വിശദീകരിച്ചു.

അതേസമയം, തനിക്കെതിരെ ആരോപണം ഉന്നയിച്ച ശശി തരൂരിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. തനിക്കെതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വക്കീല്‍ നോട്ടീസ് അയച്ചത്. വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന പ്രസ്താവന ശശി തരൂര്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യമുയര്‍ന്നു. വിഷയത്തില്‍ ഇലക്ഷന്‍ കമ്മീഷനെയും സമീപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *