Breaking News

പത്താം ക്ലാസുകാരന്റെ ഗണിത വിസ്മയം; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി”

അനന്തു എസ് .ഐ

വർക്കല: ഗണിതശാസ്ത്രത്തിൽ പുതുമ നിറഞ്ഞ ചിന്തയുമായി വർക്കല ഗവൺമെൻറ് മോഡൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശ്രദ്ധേയനായി. റാൻഡം നമ്പറുകളുടെ സ്ക്വയർ റൂട്ട് കണ്ടെത്തുന്നതിനായി അഞ്ച് നവീന രീതികൾ കണ്ടെത്തിയതി നാണ് അനന്തു എസ് .ഐ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് (IBR) അവാർഡ് നേടിയത്. 2026 ഫെബ്രുവരി 9 നാണ് അനന്തുവിന് പുരസ്കാരം ലഭിച്ചത്.

സാധാരണയായി സ്ക്വയർ റൂട്ട് കണ്ടെത്താൻ ദീർഘമായ കണക്കുകൾ ആവശ്യമായ സാഹചര്യത്തിൽ സമയം ലാഭിക്കുന്നതും കൃത്യത ഉറപ്പാക്കുന്നതുമായ അഞ്ച് വ്യത്യസ്ത മാർഗങ്ങളാണ് അനന്തു വികസിപ്പിച്ചത്. ഗണിതശാസ്ത്ര പഠനത്തിനും മത്സര പരീക്ഷകൾക്കുമായി പ്രായോഗികമായി ഉപയോഗിക്കാവുന്ന രീതികളാണ് ഇവയെന്ന് വിലയിരുത്തപ്പെടുന്നു. ഈ നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ലഭിച്ചത്.

വർക്കല മൈതാനം നാരായണീയത്തിൽ സജീവിന്റെയും ഇന്ദുവിന്റെയും മകനാണ് അനന്തു. സഹോദരൻ പ്രണവ് എസ്. ഐ. സജീവ് വർക്കല മൈതാനത്ത് ഇലക്ട്രോണിക്സ് വ്യാപാരസ്ഥാപനം നടത്തുന്നു. മാതാവ് ഇന്ദു വക്കം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയാണ്. കുടുംബത്തിന്റെ പിന്തുണയും അധ്യാപകരുടെ മാർഗനിർദേശവും തന്റെ നേട്ടത്തിന് പിന്നിലെ പ്രധാന ശക്തിയാണെന്ന് അനന്തു പറഞ്ഞു. അനന്തുവിന്റെ കണ്ടെത്തലുകൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ എത്തിക്കാനുള്ള ആത്മവിശ്വാസവും പ്രചോദനവും നൽകിയതും അധ്യാപകനായ സുൽഫിക്കർ സർ (ഷീമാൻ) ആണെന്ന് കുടുംബവും സ്കൂൾ അധികൃതരും അറിയിച്ചു. അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവും വിദ്യാർത്ഥിക്ക് വലിയ കരുത്തായി മാറിയതായി അവർ കൂട്ടിച്ചേർത്തു.

“നമ്മുടെ സ്കൂളിന് അഭിമാന നിമിഷമാണ് ഇത്. ഗണിതത്തിൽ പുതുമായാർന്ന ചിന്തകൾക്ക് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കു ന്നതിന്റെ ഫലമാണ് ഈ നേട്ടം,” എന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. വർക്കലയെ ദേശീയ തലത്തിൽ ശ്രദ്ധേയമാക്കിയ ഈ നേട്ടം മറ്റ് വിദ്യാർത്ഥികൾക്കും പ്രചോദനമാകുമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *