

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സി.പി.എം മത്സരിക്കുന്ന 5 മണ്ഡലങ്ങളില്‍ ബഹുജനറാലി സംഘടിപ്പിക്കുന്നു. നാളെ കോഴിക്കോട് മണ്ഡലത്തില്‍ ആദ്യ റാലി നടക്കും. തുടര്‍ന്ന് 23ന് കാസര്‍കോഡും 24 കണ്ണൂരിലും 25ന് മലപ്പുറത്തും 27ന് കൊല്ലത്തും റാലികള്‍ നടക്കും. അഞ്ച് റാലികളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ അഭിസംബോധന ചെയ്യും. മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സി.എ.എക്കെതിരായ ബഹുജന റാലികള്‍ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാര്‍ലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. സി.എ.എ വിരുദ്ധ റാലി അവസാനിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഇറങ്ങുക.




മാര്‍ച്ച് 30ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന പാര്‍ലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഏപ്രില്‍ 22ന് കണ്ണൂരില്‍ അവസാനിക്കും. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും മൂന്ന് പരിപാടികള്‍ വീതമാണ് മുഖ്യമന്ത്രി പങ്കെടുക്കും. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും മൂന്ന് പരിപാടികള്‍ വീതമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ഏപ്രില്‍ ഒന്നിന് വയനാട്, രണ്ടിന്-മലപ്പുറം, മൂന്നിന്-എറണാകുളം, നാലിന്-ഇടുക്കി, അഞ്ചിന്-കോട്ടയം, ആറിന്-ആലപ്പുഴ, ഏഴിന്-മാവേലിക്കര, എട്ടിന്-പത്തനംതിട്ട, ഒന്‍പതിന്-കൊല്ലം, 10 ന്-ആറ്റിങ്ങല്‍, 12 ന് ചാലക്കുടി, 15 ന് തൃശ്ശൂര്‍, 16 ന് ആലത്തൂര്‍, 17 ന് പാലക്കാട്, 18 ന് പൊന്നാനി, 19 ന് കോഴിക്കോട്, 20 ന് വടകര, 21 ന് കാസര്‍കോട്, 22 ന് കണ്ണൂര്‍ എന്നിങ്ങനെയാണ് പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്.


