Breaking News

റോബോട്ടിക് കോംപറ്റീഷനില്‍ ദേശീയതല ജേതാക്കളായ മാര്‍ത്തോമ്മാ സെന്‍ട്രല്‍ സ്‌കൂള്‍

വര്‍ക്കല: ഡല്‍ഹിയില്‍ നടന്ന ഇന്റര്‍നാഷണല്‍ എ.ഐ ആന്‍ഡ് റോബോട്ടിക് കോംപറ്റീഷനില്‍ ദേശീയതല ജേതാക്കളായി മാര്‍ത്തോമ്മാ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. രണ്ട് വിഭാഗങ്ങളിലായി പത്തോളം വ്യത്യസ്ത ചലഞ്ചുകള്‍ അഭിമുഖീകരിക്കുന്ന എ.ഐ സ്മാര്‍ട്ട് സിറ്റി ചലഞ്ചിലാണ് മാര്‍ത്തോമ്മ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വിജയം കൈവരിച്ചത്. ദുബായ് യൂണിക് വേള്‍ഡ് റോബോട്ടിക്‌സിന്റെ നേതൃത്വത്തില്‍ റെയില്‍ പ്രോജക്ടിലൂടെ പരിശീലനം ലഭിച്ച വിജയികള്‍ അടുത്തമാസം ദുബായില്‍ നടക്കുന്ന അന്തര്‍ദേശീയ റോബോട്ടിക് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം നടന്ന നാസ സ്‌പെയ്‌സ് ആപ് ചലഞ്ചില്‍ ഗ്ലോബല്‍ നോമിനേഷന്‍, എക്‌സ്ട്രാ ഗാലക്ടിക് അവാര്‍ഡ് എന്നിവയും മാര്‍ത്തോമ്മാ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *