Breaking News

കേരളം നമ്പര്‍ വണ്‍ എന്നത് മാത്രമാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പാലക്കാട്: കേരളം നമ്പര്‍ വണ്‍ എന്നത് മാത്രമാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2025 നവംബര്‍ 1 ആകുമ്പോഴേക്കും ഒരു കുടുംബവും ദരിദ്രാവസ്ഥയില്‍ അല്ലാത്ത നാടായി നമ്മുടെ സംസ്ഥാനം മാറും. ഇത് കേരളത്തിന് മാത്രം പറയാന്‍ സാധിക്കുന്നതാണ്. അതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി, ഇവിടെ ഒറ്റ കേരള സ്റ്റാറിയേ ഉള്ളൂ. അത് കേരളം നമ്പര്‍ വണ്‍ എന്ന സ്റ്റോറിയെന്നും പിണറായി വിശദീകരിച്ചു. ജനാധിപത്യം അപകടത്തിലാണെന്നും ജനങ്ങള്‍ അത് സംരക്ഷിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ ജനദ്രോഹപരമായ നടപടികളാണ് ഏതൊരു കാര്യത്തിലും സ്വീകരിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ സാമ്പത്തിക നയമാണ്. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസ് മനപൂര്‍വ്വം മൗനം പാലിക്കുകയാണ്. കോണ്‍ഗ്രസിന്റെ പ്രകന പത്രികയില്‍പോലും പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് പറയുന്നില്ല. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയും കോണ്‍ഗ്രസ് മിണ്ടുന്നില്ല. എന്‍.ഐ.എ, യു.എ.പി.എ നിയമ ഭേദഗതിക്കെതിരെയും ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് നിശബ്ദത പാലിക്കുന്നു. ഈ വിഷയങ്ങളിലെല്ലാം പ്രതിഷേധിച്ച കേരളത്തില്‍നിന്നുള്ള ഒരേയൊരു എം.പി ഇടതുപക്ഷത്തിന്റെ എം.പിയായ ആരിഫ് മാത്രമാണ്-പിണറായി പറഞ്ഞു. കേരളത്തിന്റെ അവകാശങ്ങള്‍ കേന്ദ്രം നിഷേധിക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാര്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *