Breaking News

വിവാഹ വാഗ്ദാനം നല്‍കി 13-കാരിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

ഷഹിന്‍

കൊല്ലം: ചടയമംഗലത്ത് 13-കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആയൂര്‍ ഇളമാട് സ്വദേശി ഷഹിനാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയോട് പ്രതി പ്രണയമാണെന്ന് പറയുകയും വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കുകയയും ചെയ്തു.
അതിനുശേഷം മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ വീടിന് സമീപത്തെ പാറമടയില്‍വെച്ചും പീഡനത്തിനിരയാക്കി.
ഇതിനിടെ പെണ്‍കുട്ടിയുടെ സ്വര്‍ണമാലയും പ്രതി കൈക്കലാക്കിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മാല കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *