
തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ നിഷേധിച്ചതോടെ സരിതയ്ക്കെതിരെ വാട്സ് ആപ് തെളിവുകള്‍ പുറത്തുവിട്ട് പരാതിക്കാരന്. പണം നിക്ഷേപിക്കാന്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്കിയതും ബാങ്കില്‍ പണം നിക്ഷേപിച്ചതിന്റെ തെളിവുകളുമാണ് പരാതിക്കാരന് പുറത്തുവിട്ട വാട്സ് ആപ് ചാറ്റുകളിലുള്ളത്. തന്റെ പേരില്‍ പുറത്തുവന്ന ശബ്ദരേഖ നിഷേധിച്ച് സരിത രംഗത്തെത്തിയിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ കെ.സി.വേണുഗോപാലടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണെന്ന് സംശയിക്കുന്നതായും സരിത ആരോപിച്ചിരുന്നു.