Breaking News

മുദാക്കല്‍ ഗ്രാമപഞ്ചായത്തില്‍ ജമന്തിക്കൃഷി വിളവെടുപ്പ്

ആറ്റിങ്ങല്‍: മുദാക്കല്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ ജമന്തി പുഷ്പ കൃഷിയുടെ വിളവെടുപ്പ് നടന്നു. ഓണത്തിന് ഒരു കൈകുമ്പിള്‍ പൂവ് എന്ന ലക്ഷ്യത്തോടെ പൂവനി പൂഷ്പകൃഷിയുടെ ഭാഗമായാണ് മുദാക്കല്‍ ഗ്രാമപഞ്ചായത്തില്‍ ജമന്തിക്കൃഷി നടത്തിയത്. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുദാക്കല്‍ കൃഷിഭവന്റെയും ശിവഗംഗ ജെ.എല്‍.ജിയുടെയും ആഭിമുഖ്യത്തിലാണ് കൃഷി നടത്തിയത്. വിളവെടുപ്പ് ഉദ്ഘാടനം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ നിര്‍വഹിച്ചു.

മുദാക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പൂവണത്തുമൂട് മണികണ്ഠന്‍, വാര്‍ഡ് മെമ്പര്‍മാരായ മനോജ്, പൂവണത്തുംമൂട് ബിജു, ആറ്റിങ്ങല്‍ കൃഷി ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടര്‍ അര്‍ച്ചന.ബി, കൃഷി ഓഫീസര്‍ ജാസ്മി, ചെയര്‍പേഴ്‌സണ്‍ പ്രേമലത, കൃഷി ഭവനിലെ ജീവനക്കാര്‍, ശിവഗംഗ ജെ.എല്‍.ജി അംഗങ്ങള്‍, പിരപ്പമണ്‍കാട് പാടശേഖര സമിതി അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *