
ആറ്റിങ്ങൽ: നഗരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ് അവിശ്വാസത്തിലൂടെ പുറത്തായി. നഗരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19 പാവൂർകോണം മെമ്പർ ആണ് അബി ശ്രീരാജ് . സ്ത്രീ പീഡനക്കേസിൽ ആരോപണ വിധേയനായതിനെ തുടർന്നാണ് എൽ.ഡി.എഫ് തന്നെ അവിശ്വാസം കൊണ്ടുവരുകയായിരുന്നു. 17 വാർഡുകൾ ഉള്ള നഗരൂർ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് 7, കോൺഗ്രസ് 6, ബിജെപി 2, എസ്ഡിപിഐ 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസത്തിൽ എൽഡിഎഫിലെ 7 അംഗങ്ങളും കോൺഗ്രസിലെ രണ്ട് അംഗങ്ങളും എസ്ഡിപിഐയിലെ ഒരു അംഗവും ഒപ്പുവെച്ചു അവിശ്വാസം പാസാക്കുകയായിരുന്നു. 2021 മുതൽ Sc/st യുവതിയെ പലയിടങ്ങളിലും കൊണ്ടുപോയി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യം തള്ളിയതോടെയാണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. അബി ശ്രീരാജ് നിലവിൽ ഒളിവിലാണ്.







