

ആറ്റിങ്ങല്‍: മാനവസേവ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഭരത് ഗോപി, മാനവ സേവ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ഭരത് ഗോപി പുരസ്‌കാരത്തിന് നടന്‍ സലിംകുമാറും, മാനവ സേവ പുരസ്‌കാരത്തിന് ഗോകുലം മെഡിക്കല്‍ കോളേജ് എം.ഡി ഡോക്ടര്‍ കെ.കെ.മനോജനും, സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സീരിയല്‍ താരം കൃഷ്‌ണേന്ദുവും അര്‍ഹരായി. ഓഗസ്റ്റ് 15ന് ആറ്റിങ്ങലില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. നടന്‍ ഭരത് ഗോപി തുടക്കം കുറിച്ച മാനവ സേവ വെല്‍ഫെയര്‍ സൊസൈറ്റിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്.






