Breaking News

ഗണേശോത്സവം 2024: സന്ദേശപ്രയാണം തൃച്ചന്തൂരില്‍ നിന്ന് ആരംഭിക്കും

തിരുവനന്തപുരം: ആറ്റിങ്ങല്‍ ശ്രീ ഗണേശോത്സവ ടെമ്പിള്‍ ട്രസ്റ്റിന്റെയും ശ്രീ ഗണേശ സമിതിയുടെയും നേതൃത്വത്തിലുള്ള ഗണേശോത്സവം 2024 ഭാഗമായി ഗണേശോത്സവ സന്ദേശ പ്രയാണം തമിഴ്‌നാട് തൃച്ചെന്തൂര്‍ മുരുക ക്ഷേത്രത്തില്‍ നിന്ന് നാളെ ആരംഭിക്കും. സന്ദേശപ്രയാണത്തിന്റെ ഉദ്ഘാടന കര്‍മ്മം നാളെ രാവിലെ 10.30ന് തൃച്ചന്തൂര്‍ മുരുക ക്ഷേത്രത്തില്‍വച്ച് ഹിന്ദു മുന്നണി തമിഴ്‌നാട് സംസ്ഥാന ഘടകം ജനറല്‍ സെക്രട്ടറി ഡോ.അരശു മണി നിര്‍വഹിക്കും. തുടര്‍ന്ന് ഡോ.അരശു മണിയില്‍നിന്ന് പൂജിച്ച ഗണേശ വിഗ്രഹം ഗണേശോത്സവ ടെമ്പിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വക്കം അജിത് ഏറ്റുവാങ്ങും. സെപ്റ്റംബറില്‍ നടക്കുന്ന ഗണേശോത്സവത്തിന്റെ ഭാഗമായി 1008 പൂജാകേന്ദ്രങ്ങളില്‍ വിഗ്രഹം പ്രയാണം നടത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *