Breaking News

ഡ്യൂട്ടിക്കിടെ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പാലിയോട് സ്വദേശി അജികുമാര്‍(48) ആണ് മരണപ്പെട്ടത്. മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി തിരിച്ച് തൃശ്ശൂരിലേക്ക് മടങ്ങുന്ന വഴി കിളിമാനൂര്‍ ഡിപ്പോയില്‍ ബസ്സിനുള്ളില്‍ വെച്ച് അജികുമാര്‍ ബ്ലഡ് ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ബസ് ഡ്രൈവറും മറ്റു ജീവനക്കാരും ചേര്‍ന്ന് ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Related posts

Leave a Reply

Your email address will not be published. Required fields are marked *