Breaking News

മാമ്പഴക്കോണം പ്രീമിയര്‍ ലീഗ് സീസണ്‍ 2 സംഘടിപ്പിച്ചു

ആറ്റിങ്ങല്‍: മാമ്പഴക്കോണം പ്രീമിയര്‍ ലീഗ് (എം.പി.എല്‍) സീസണ്‍ 2 സംഘടിപ്പിച്ചു. യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും എ.സി.എയും സഹകരിച്ചുകൊണ്ടാണ് അവനവഞ്ചേരി മാമ്പഴക്കോണം ദേവീക്ഷേത്ര ഗ്രൗണ്ടില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. വര്‍ക്കല എം.എല്‍.എ അഡ്വ.വി.ജോയി പ്രീമിയര്‍ ലീഗ് സീസണ്‍ 2-ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇണ്ടിളയപ്പന്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ജിബി അധ്യക്ഷത വഹിച്ച ചടങ്ങില്‍, ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആര്‍.എസ്.അനൂപ് സ്വാഗതം ആശംസിച്ചു. സംഘാടക സമിതി അംഗങ്ങളായ അരുണ്‍ രാജ്, രാകേഷ് കൃഷ്ണ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പുതുതലമുറയെ അവരുടെ ഒഴിവുസമയങ്ങളില്‍ കായിക വിനോദങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുന്നതിലൂടെ ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍നിന്നും അവരെ പിന്തിരിപ്പിക്കാന്‍ സാധിക്കുമെന്ന ലക്ഷ്യവുമായി പ്രദേശത്തെ നൂറോളം യുവാക്കളെ അണിനിരത്തിയാണ് മാമ്പഴക്കോണം പ്രീമിയര്‍ ലീഗിന് കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *