

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മൂന്നുമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. ചിറയിന്‍കീഴ് മുടപുരം സ്വദേശികകളായ നെബിന്‍ പ്രശോഭു, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആറ്റിങ്ങല്‍ ഭാഗത്തേക്ക് വന്ന് മാക്‌സ് എന്ന വസ്ത്ര സ്ഥാപനത്തിലേക്ക് തിരിയുകയായിരുന്ന കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോയ പള്‍സര്‍ ബൈക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ബൈക്ക് യാത്രികരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ബൈക്കിലെത്തിയവര്‍ അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആറ്റിങ്ങല്‍ പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.







