

വര്‍ക്കല: വര്‍ക്കലയില്‍ ഇന്നലെ നടന്ന വാഹനാപകടത്തില്‍ ഒരു കുട്ടിയും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. വര്‍ക്കല ശിവഗിരി ജംഗ്ഷനിലാണ് സംഭവം. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







