
ബെംഗളൂരു: നേത്രാവതി എക്സ്പ്രസിന് മുന്നിൽ ചാടി ജീവൻ നഷ്ടപ്പെടുത്താൻ ശ്രമിച്ച മലയാളി യുവാവിനെ അതിസാഹസികമായി രക്ഷിച്ച് ബെംഗളൂരു പോലീസ്. ഹെബ്ബഗോഡി ഹുസ്കൂർ ഗേറ്റിന് സമീപം രാത്രിയിലായിരുന്നു സംഭവം.റെയിൽവേ പാളത്തിൽ ഒരു യുവാവ് കിടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹെബ്ബഗോഡി പോലീസ് ഉടൻ സ്ഥലത്തെത്തി. യുവാവിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ പോലീസ് ശ്രമിച്ചെങ്കിലും, ഇയാൾ പോലീസിനെ തള്ളിമാറ്റി റെയിൽപാളത്തിലൂടെ ഓടിപ്പോകുകയായിരുന്നു.

തുടർന്ന് പോലീസ് സംഘം യുവാവിന് പിന്നാലെ ഏകദേശം രണ്ട് കിലോമീറ്ററോളം ഓടി. ഇതിനിടെ നേത്രാവതി എക്സ്പ്രസ് ഈ പാതയിലൂടെ എത്താനിരുന്നതിനാൽ, അപകടസാധ്യത കണക്കിലെടുത്ത് പോലീസ് സമീപ റെയിൽവേ സ്റ്റേഷനെയും റെയിൽവേ പോലീസിനെയും അടിയന്തരമായി വിവരം അറിയിച്ചു.
വിവരം ലഭിച്ചതോടെ ട്രെയിൻ വേഗത കുറയ്ക്കാനും നിർത്താനും റെയിൽവേ അധികൃതർ നടപടി സ്വീകരിച്ചു. ഇതിന് പിന്നാലെ പോലീസ് യുവാവിനെ സുരക്ഷിതമായി റെയിൽപാളത്തിൽ നിന്ന് മാറ്റി രക്ഷപ്പെടുത്തി.സംഭവത്തിന് ശേഷം യുവാവിനെ പോലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു. യുവാവ് ഇത്തരമൊരു പ്രവൃത്തിക്ക് ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല. മാതാപിതാക്കളെ വിവരം അറിയിച്ച പോലീസ്, ആവശ്യമായ കൗൺസിലിംഗ് ലഭ്യമാക്കിയ ശേഷം യുവാവിനെ അവരുടെ സംരക്ഷണത്തിൽ വിട്ടയച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …