

പള്ളിക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പള്ളിക്കൽ കാട്ടുപുതുശ്ശേരി മുടിയക്കോണം സ്വദേശിയും മദ്രസ അധ്യാപകനുമായ നവാസ് (49) നെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 13നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ രാജീവ്കുമാർ , എസ് ഐ രാജികൃഷ്ണ , എ എസ് ഐ മനോജ് ,സി പി ഓ മാരായ കിരൺ, തൗഫീഖ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.



