Breaking News

പള്ളിക്കലിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച 18 കാരൻ അറസ്റ്റിൽ

പള്ളിക്കൽ: കാട്ടുപുതുശ്ശേരിക്ക് സമീപം വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്തിന് പതിനെട്ടു വയസ്സുകാരനെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ പറങ്കിമാം വിള വീട്ടിൽ അൽ അമീൻ(18) ആണ് അറസ്റ്റിലായത്. കാട്ടുപുതുശ്ശേരി തോളൂർ സ്വദേശിയായ വിജാസ്(36) ആണ് ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ രാജീവ് കുമാർ, എസ്.ഐ രാജീകൃഷ്ണ , സിപിഒ മാരായ സുബീഷ്, രതീഷ് കുമാർ, നിധിൻ , സന്തോഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *