Breaking News

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ റിപ്പബ്ലിക് ദിനാഘോഷം

വർക്കല: ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റ ലിൽ 76-ാമത് റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹോസ്പിറ്റൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികൾ ദേശീയ പതാക ഉയർത്തി. ഡോ. K. ജോഷി (RMO) യുടെ അധ്യക്ഷത യിൽ നടന്ന ചടങ്ങിൽ SN സെൻട്രൽ സ്കൂളിലെ NCC ഫസ്റ്റ് കേരളാ ബറ്റാലിയൻ വിദ്യാർത്ഥികളും ,സെക്യൂരിറ്റി ഗാർഡ്സ് ടീമും റിപ്പബ്ലിക് ദിന പരേഡ് നടത്തി. സ്കൂൾ ഓഫ് നഴ്സിംഗിലെ വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.

റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ S. ഷാജി, സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജ്യോതി ജോസഫ്, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ജ്യോതി ലക്ഷ്മി, എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും നഴ്സിംഗ് വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *