
മടവൂര്‍: മടവൂര്‍ പാറയുടെ സമഗ്ര ടൂറിസം വികസനത്തിന് വേണ്ടി ഭൂമി വിട്ടു നല്‍കിയവരില്‍ നിന്നും രേഖകള്‍ ഏറ്റുവാങ്ങി. ചടങ്ങിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. ആയിരകണക്കിന് വിനോദസഞ്ചാരികള്‍ വന്നു പോകുന്നയിടമായി മടവൂര്‍ ഗുഹാക്ഷേത്രത്തെ മാറ്റണമെന്ന് എം.എല്‍.എ പറഞ്ഞു. പ്രദേശത്തെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മടവൂര്‍ പാറയുടെ ടൂറിസം വികസനം മുന്നില്‍ക്കണ്ട് രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. 9 വ്യക്തികളില്‍ നിന്നായി 1 ഏക്കര്‍ 28 സെന്റ് ഭൂമിയാണ് ടൂറിസം വകുപ്പ് ഏറ്റെടുത്തത്. 3.75 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി വിനിയോഗിച്ചത്. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും പരിപാടിയില്‍ സന്നിഹിതരായി.