Breaking News

മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരായ കേസ്: ന്യായീകരിച്ച് കാരാട്ടും കാനവും

ന്യൂഡല്‍ഹി/തിരുവനന്തപുരം: പ്രമുഖ ചാനലിലെ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടി ന്യായീകരിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. എസ്.എഫ്.ഐ സംസ്ഥാന നേതാവിനെതിരെ ഉയര്‍ന്ന ആരോപണത്തെ കുറിച്ച് ഈ മാധ്യമ പ്രവര്‍ത്തക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഈ വാര്‍ത്തയെന്ന എസ്.എഫ്.ഐ നേതാവിന്റെ പരാതിയിലാണ് മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരെ കേരള പോലീസ് കേസെടുത്തത്.

സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ടല്ല മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തതെന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വ്യക്തമാക്കിയത്. സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ടല്ല, വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കാം നടപടിയെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് സി.പി.എമ്മിന് ഒരേ നിലപാടാണുള്ളതെന്നും കാരാട്ട് പ്രതികരിച്ചു. പരാതിക്കാരന്‍ നല്‍കിയ പരാതിയില്‍ പേരുള്ളവര്‍ക്കെതിരെ കേസ് എടുക്കുന്നത് സാധാരണമാണന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. അതു പൊലീസ് ആണെങ്കിലും മാധ്യമപ്രവര്‍ത്തകരാണെങ്കിലും കേസ് എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *