

തിരുവനന്തപുരം: കോളേജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം (സി.ഇ.ടി) 2024-25 അധ്യയന വര്‍ഷത്തേക്ക് നടത്തുന്ന ബി.ടെക് (വര്‍ക്കിംഗ് പ്രൊഫഷണല്‍സ്) സായാഹ്ന കോഴ്‌സിലേക്ക് എല്‍.ബി.എസ് നടത്തിയ ലാറ്ററല്‍ എന്‍ട്രി ടെസ്റ്റ് (വര്‍ക്കിങ് പ്രൊഫഷണല്‍സ്) പരീക്ഷ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് 7 ന് മുമ്പ് കോളേജ് വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാം. ലാറ്ററല്‍ എന്‍ട്രി ടെസ്റ്റ് (വര്‍ക്കിംഗ് പ്രൊഫഷണല്‍സ്) പരീക്ഷയില്‍ യോഗ്യത നേടി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഡിപ്ലോമ/ഡിഗ്രി യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആഗസ്റ്റ് ഒമ്പതാം തീയതി കോളേജില്‍ വച്ച് കൗണ്‍സിലിങ് നടത്തും. വിശദവിവരങ്ങള്‍ക്ക് 9447205324, 9847706646 എന്നീ നമ്പരുകളില്‍ വിളിക്കുകയോ കോളേജ് വെബ്‌സൈറ്റ് ംംം.രല.േമര.ശി സന്ദര്‍ശിക്കുകയോ ചെയ്യുക.





