

വെഞ്ഞാറമൂട്: കുട്ടികളുടെ നാടക വേദിയായ രംഗപ്രഭാതില് നാടകോത്സവത്തിന് തിരിതെളിഞ്ഞു. രംഗപ്രഭാത് നാടക വേദിയും സാംസ്കാരിക വകുപ്പും സംയുക്തമായണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. രംഗപ്രഭാത് നാടക വേദിയുടെ സ്ഥാപകനായ കെ.കൊച്ചുനാരായണ പിള്ളയുടെ പതിനാറാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായാണ് 5 ദിവസം നീണ്ടുനില്‍ക്കുന്ന നാടകോത്സവത്തിന് പുഷ്പാര്‍ച്ചനയോടെ തുടക്കമായത്. കേരള ചീഫ് സെക്രട്ടറി ഡോ. വി വേണു നാടകോത്സവം ഉദ്ഘാടനം ചെയ്തു. വാമനപുരം എം.എല്‍.എ അഡ്വ.ഡി.കെ.മുരളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗാന്ധിസ്മാരക നിധി ചെയര്മാന് ഡോ.എന്‍.രാധാകൃഷ്ണന് സ്വാഗതം പറഞ്ഞു.

മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് രമണി.പി.നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വെഞ്ഞാറമൂട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എം.റൈസ്, നാടക പ്രവര്‍ത്തകനായ ഡോ.അഭീഷ് ശശിധരന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. രംഗപ്രഭാത് ട്രസ്റ്റ് മെമ്പര്‍ കെ.എസ്.വിപിനചന്ദ്രന്‍ നന്ദി രേഖപ്പെടുത്തി. രംഗപ്രഭാത് ട്രസ്റ്റ് മെമ്പര്‍ രാജീവ് വെഞ്ഞാറമൂടും, രംഗപ്രഭാതിലെ കുട്ടികളായ ആദിത്യയും അഞ്ജനയും പരിപാടികളുടെ അവതാരകരായി. തുടര്‍ന്ന് ഡോ.അഭീഷ് ശശിധരന് രചനയും സംവിധാനവും നി4വ്വഹിച്ച ഡ്രോപ്സ് എന്ന നാടകം അരങ്ങേറി.


