Breaking News

നുണക്കഥകള്‍ പ്രചരിപ്പിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

പിണറായി വിജയന്‍

കോട്ടയം: ഇടതുമുന്നണിയെ രാഷ്ട്രീയമായി നേരിടാന്‍ സാധിക്കാത്തതിനാല്‍ പ്രതിപക്ഷം നുണകളെ ആശ്രയിക്കുന്നുവെന്ന് കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോട്ടയത്ത് എത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കടുത്ത പ്രതിസന്ധികളാണ് കഴിഞ്ഞ 5 വര്‍ഷക്കാലം കേരളം നേരിട്ടത്.
ഓഖിയും നിപയും നൂറ്റാണ്ടിലെ വലിയ പ്രളയവും തൊട്ടുപിന്നാലെ കാലവര്‍ഷക്കെടുതിയും ഇപ്പോള്‍ കോവിഡും ഒക്കെ നാം നേരിട്ടതും നേരിടുന്നതുമായ ദുരന്തങ്ങളാണ്. ഈ ദുരന്തങ്ങള്‍ക്കിടയിലും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രതിസന്ധികളെയെല്ലാം ജനങ്ങളെ ഒന്നിച്ചുനിര്‍ത്തി ഐക്യത്തോടെയും ഒരുമയോടെയും നേരിടാന്‍ ഇടതുമുന്നണിക്ക് സാധിച്ചു. വികസന കാര്യങ്ങളില്‍ സര്‍ക്കാര്‍ പിശുക്ക് കാണിച്ചില്ല. അതേസമയം തന്നെ ജനക്ഷേമകരമായ കാര്യങ്ങളെല്ലാം കൃത്യമായി നടപ്പിലാക്കാനും സര്‍ക്കാരിന് കഴിഞ്ഞു-മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയാവുന്നതിന്റെ പരമാവധി ചെയ്ത സര്‍ക്കാരാണെന്ന പൂര്‍ണ ബോധ്യത്തോടെയാണ് ജനങ്ങള്‍ സര്‍ക്കാരിനെ സമീപിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു. ഇടതുമുന്നണിയെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ബി.ജെ.പിക്കും സാധിക്കുന്നില്ല. അതുകൊണ്ട് അവര്‍ വലിയ തോതിലുള്ള നുണക്കഥകളെയാണ് ആശ്രയിക്കുന്നത്. അതിന്റെ ഭാഗമായി ഒരുപാട് കാര്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നിര്‍ഭാഗ്യവശാല്‍ വസ്തുതകള്‍ കൃത്യമായി അവതരിപ്പിക്കേണ്ട മാധ്യമങ്ങളില്‍ ചിലത് ഈ രാഷ്ട്രീയ താത്പര്യത്തിന്റെ ഭാഗമായി പ്രതിപക്ഷത്തിന്റെ പ്രചരണം ഏറ്റെടുക്കുന്ന സ്ഥിതിയാണ്. ഉദാഹരണമായി പി.എസ്.സി വഴിയുള്ള നിയമനം. പി.എസ്.സി മുഖേന കേരളത്തിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് നിയമനം ആണ് നടന്നത്.
1,46,587 നിയമനങ്ങള്‍ നടന്നിരിക്കുന്നു. പക്ഷേ ഇതിനെ എങ്ങനെ ഇകഴ്ത്തിക്കാണിക്കാനാണ് ശ്രമം. അതിന്റെ ഭാഗമായി തെറ്റായ കണക്കുകള്‍ പ്രചരിപ്പിക്കുന്നു. 95,196 പേര്‍ക്ക് മാത്രമെ പി.എസ്.സി നിയമനം നല്‍കിയുള്ളു എന്നാണ് നുണ പ്രചാരണം. ആ നുണ ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കേരള സര്‍ക്കാരിന്റെ ശമ്പള വിതരണ സോഫ്റ്റ് വെയറാണ് സ്പാര്‍ക്ക്. അതിലുള്ള പുതിയ രജിസ്ട്രേഷനുകളുടെ എണ്ണം വെച്ചുകൊണ്ട് ഇത്തരം പ്രചാരണം. എന്നാല്‍ സ്പാര്‍ക്ക് വഴിയല്ല എല്ല ഉദ്യോഗസ്ഥര്‍ക്കും ശമ്പളം നല്‍കുന്നത്-മുഖ്യമന്ത്രി വിശദീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *