

വര്‍ക്കല: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെമിനാര്‍ വര്‍ക്കല ക്ലബ്ബില്‍ നടന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വി.സുധീറിന്റെ അധ്യക്ഷതയില്‍ നടന്ന സെമിനാര്‍ കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈക്കം സത്യാഗ്രഹത്തിന്റെ 100-ാം വാര്‍ഷികം എന്ന വിഷയത്തെക്കുറിച്ച് ഡോ.കെ.വി.കുഞ്ഞുകൃഷ്ണന്‍ പ്രഭാഷണം നടത്തി. സമ്മേളനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ വര്‍ക്കല താലൂക്കുതല വായനാമല്‍സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് പ്രൈസുകളും വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി വിതരണം ചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം റ്റി.എന്‍.ഷിബുതങ്കന്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി.എസ്.സുനില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്.ബാബു എസ് നന്ദിയും പറഞ്ഞു. താലൂക്കിലെ വിവിധ ഗ്രന്ഥശാലകളിലെ പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു.




