

ശിവഗിരി: ഗുരുധര്‍മ്മ പ്രചരണസഭ ഒഴുകുപാറ യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും ശിവഗിരി മഹാസമാധിയില്‍ സത്യപ്രതിജ്ഞ ചെയ്തു. സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗുരുദേവ ദര്‍ശനം വ്യാപകമായി പ്രചരിപ്പിക്കേണ്ടത് വര്‍ത്തമാനകാല അനിവാര്യതയാണെന്നും ഗുരുധര്‍മ്മ പ്രചരണ സഭാപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ജാഗ്രത കാട്ടണമെന്നും സ്വാമി പറഞ്ഞു. ഭാരവാഹികളായ പ്രസിഡന്റ് സിദ്ധാര്‍ത്ഥന്‍, വൈസ് പ്രസിഡന്റ് ആര്‍.രമേശന്‍, സെക്രട്ടറി ടി.എസ്. രാജീവ്, ജോയിന്റ് സെക്രട്ടറി വി.ബിജുലാല്‍, ട്രഷറര്‍ സി.പ്രവീണ്‍, കമ്മിറ്റിയംഗങ്ങളായ ഭുവനചന്ദ്രന്‍, ആര്‍.സുരേഷ്, എസ്.രവീന്ദ്രന്‍, എസ്.കൃഷ്ണന്‍കുട്ടി, ഡി.വിഷ്ണുരദ്ധയന്‍, എസ്.അനില്‍കുമാര്‍, എസ്.സന്തോഷ്, ആര്‍.സുകേശന്‍ എന്നിവര്‍ പങ്കെടുത്തു.


മാതൃസഭാ ഭാരവാഹികളായ പ്രസിഡന്റ് കെ.സുശീല, വൈസ് പ്രസിഡന്റ് ആര്‍.ദിയ, സെക്രട്ടറി ഡി.എസ്.ബിജി, ജോയിന്റ് സെക്രട്ടറി എസ്.ഷെജി, ട്രഷറര്‍ എസ്.അനിത, കമ്മിറ്റി അംഗങ്ങളായ ഒ.സിന്ധു, എസ്.രാധാമണി, എസ്.ബേബി, എസ്.ഗിരിജ, എസ്.ശ്രീലത, എസ്.ലതാകുമാരി, എസ്.ചന്ദ്രമതി, ശ്യാമള ശരണ്യന്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. സഭ ചാത്തന്നൂര്‍ മണ്ഡലം ഭാരവാഹികളായ ഷാജി.എസ്, സതീശന്‍, ശ്രീജാ ഷാജി, സീനാ സതീശന്‍ സെക്രട്ടറി ഡി.ഷൈലജ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.


