
ദിലീഷ് പോത്തന്, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രകാശന് പറക്കട്ടെ’. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ നായികയെയും പിന്നെ നാട്ടുക്കാരെയും വീട്ടുക്കാരെയും കൂട്ടുക്കാരെയും വേണം.
ശ്രമിച്ചാല്‍ പ്രകാശനോടൊപ്പം പറക്കാം… ധ്യാന്‍ ശ്രീനിവാസന് കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം നിര്‍വഹിക്കുന്നു. ചായാഗ്രഹണം- ഗുരുപ്രസാദ്, എഡിറ്റര്‍-രതിന് രാധാകൃഷ്ണന്, സൗണ്ട്- സിങ്ക് സിനിമ, കല- ഷാജി മുകുന്ദ്, ചമയം-വിപിന്‍ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി എസ്, സ്റ്റില്‍സ്-ഷിജിന് രാജ് പി, പരസ്യകല-മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനര്‍- ദില്‍ ബാബു, നിര്‍മ്മാണ നിര്‍വ്വഹണം-സജീവ് ചന്തിരൂര്‍, വാര്‍ത്താപ്രചരണം-എ എസ് ദിനേശ്.