
നെയ്യാറ്റിന്‍കര: ഇടതുപക്ഷ ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഓഫീസില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍. പാലിയോട് സ്വദേശി ചിത്രലേഖയെയാണ് വീടിന് തൊട്ടടുത്തെ ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയുടെ ജനല്‍ കമ്പിയില്‍ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ഉച്ചക്ക് ഭര്‍ത്താവ് സന്തോഷ് വീട്ടില്‍ എത്തിയപ്പോള്‍ ചിത്രലേഖയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷണത്തിലാണ് വീട്ടിന്റെ മുന്‍വശമുള്ള ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ ചിത്രലേഖയെ കണ്ടെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവ് കെട്ട് അറുത്തുമാറ്റിയ ശേഷം മാരായമുട്ടം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി പ്രാരംഭ നടപടികള്‍ ആരംഭിച്ചു.