Breaking News

ഇടത് നേതാക്കള്‍ കണ്ണുരുട്ടി; ലൗ ജിഹാദില്‍ നിലപാട് തിരുത്തി ജോസ്.കെ.മാണി

ജോസ്.കെ.മാണി

കോട്ടയം: ലൗ ജിഹാദ് വിഷയത്തില്‍ പറഞ്ഞ അഭിപ്രായം തിരുത്തി ജോസ്.കെ.മാണി. ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിന്റെയും അഭിപ്രായമെന്ന് ജോസ്.കെ.മാണി പറഞ്ഞു. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നും ജോസ്.കെ.മാണി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പിന്നാലെ കെ.സി.ബി.സി ജോസ്.കെ.മാണിക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇന്ന് മുഖ്യമന്ത്രിയും, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജോസ്.കെ.മാണിയെ ഈ വിഷയത്തില്‍ തള്ളിപ്പറഞ്ഞു. ജോസ്.കെ.മാണി ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞ അഭിപ്രായം കേട്ടില്ലെന്നും അതേ കുറിച്ച് ജോസ്.കെ.മാണിയോട് ചോദിക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, ജോസ്.കെ.മാണിയുടെ അഭിപ്രായം ഇടതുമുന്നണിയുടെ അഭിപ്രായമല്ലെന്ന കടുത്ത നിലപാടാണ് ഇക്കാര്യത്തില്‍ കാനം സ്വീകരിച്ചത്.
ഇതോടെയാണ് ജോസ്.കെ.മാണി ലൗ ജിഹാദ് വിഷയത്തില്‍ നിന്ന നില്‍പില്‍ മലക്കം മറിഞ്ഞത്. ലൗ ജിഹാദ് വെറും പ്രചരണം മാത്രമാണെന്ന നിലപാട് സ്വീകരിച്ചിരുന്ന ഇടതുമുന്നണി ജോസ്.കെ.മാണിയുടെ നിലപാടോടെ പ്രതിരോധത്തിലായിരുന്നു. ജോസ്.കെ.മാണിയുടെ നിലപാട് മുസ്‌ലിം വോട്ടുകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന തിരിച്ചറിവോടെയാണ് മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും ഈ വ്ഷയത്തില്‍ ജോസ്.കെ.മാണിയെ തള്ളിപ്പറഞ്ഞത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *